about brc downloads staff details training civil documentation school details gallery news iedc ud

Sunday, December 8, 2013

sampoorna karate yoga school


സമ്പൂര്‍ണ കരാട്ടേ യോഗ സ്കൂള്‍
സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കരാട്ടേ യോഗ പരിശീലനം നല്‍കി മറ്റു വിദ്യാലയ ങ്ങള്‍ക്ക് മാതൃക കാട്ടുകയാണ് കരിമണ്ണൂര്‍ ബി ആര്‍ സി യിലെ ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈ സ്കൂള്‍.സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും സൗജന്യമായി കരാട്ടേ യോഗ പരിശീലനം നല്‍കി സ്കൂളിനെ സമ്പൂര്‍ണ കരാട്ടേ യോഗ സ്കൂളാക്കി മാറ്റുവാനാണ് ഈ സ്കൂളിലെ പി ടി എ കമ്മിറ്റിയുടെ തീരുമാനം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 2013 നവംബര്‍ 12 ചൊവ്വാഴ്ച്ച പി ടി എ പ്രസിഡന്റ് ശ്രീ സന്തോഷ് പി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോസ് പുല്ലന്‍ നിര്‍വഹിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ ജോര്‍ജ് ജോസഫ് ,എം പി ടി എ പ്രസിഡന്റ് മിനി മണി എന്നിവര്‍ പ്രസംഗിച്ചു. കരിമണ്ണൂര്‍ ഷിറ്റോയു കരാട്ടേ ഡോ ഇന്റര്‍ നാഷണല്‍ സ്കൂളിലെ ഇന്റര്‍നാഷണല്‍ ഇന്‍സ് ട്രക്ടര്‍ ബേബി എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കുന്നത് . ആഴ്ച്ചയില്‍ രണ്ട് മണിക്കൂര്‍ വീതമാണ് പരിശീലനം.ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന കരിമണ്ണൂര്‍ ബി ആര്‍ സി യിലെ ആദ്യ സ്കൂളാണ് ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈ സ്കൂള്‍.

No comments:

Post a Comment